പട്‌ന- ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇനി വരില്ലെന്നും നിതീഷ് കുമാർ ഇനി ബിഹാർ മുഖ്യമന്ത്രി ആകില്ലെന്ന് എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാൻ. ബിഹാറിലെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയശേഷം പ്രതികരിക്കുകയായിരുന്നു ചിരാഗ്.
'നവംബർ 10നു ശേഷം നിതീഷ് കുമാർ ഇനി മുഖ്യമന്ത്രി ആവില്ലെന്ന് ഞാൻ രേഖാമൂലം എഴുതി നൽകാം. എനിക്ക് അതിൽ റോളൊന്നുമില്ല. എനിക്ക് ബിഹാറും ബിഹാരികളും ഒന്നാമത് എത്തണമെന്നേയുള്ളൂ. നാലു ലക്ഷത്തോളം വരുന്ന ബിഹാരികളുടെ നിർദേശാനുസരണം തയാറാക്കിയ പ്രകടന പത്രിക പ്രകാരം പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ചിരാഗ് വ്യക്തമാക്കി