ബമാകോ- സെന്‍ട്രല്‍ മാലിയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ഖാഇദയുമായി ബന്ധപ്പെട്ട 50 ഭീകരരെ കൊലപ്പെടുത്തിയതായി ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു.
ബുര്‍കിന ഫോസോ, നൈജര്‍ അതിര്‍ത്തിയിലാണ് ആക്രമണം നടത്തിയതെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി പറഞ്ഞു.
അതിര്‍ത്തി പ്രദേശത്ത് ഡ്രോണ്‍ നിരീക്ഷണത്തില്‍ മോട്ടര്‍ സൈക്കളുകളുടെ വന്‍ വ്യൂഹം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു ആക്രമണം. 30 മോട്ടോര്‍ സൈക്കിളുകള്‍ ആക്രമണത്തില്‍ തകര്‍ന്നതായും ഫ്രഞ്ച് മന്ത്രി പറഞ്ഞു.
അല്‍ഖാഇദക്കെതിരെ മാലിയില്‍ വർഷങ്ങളായി ഫ്രാന്‍സ് സൈനിക നടപടി തുടരുകയാണ്.