വുഹാനിലേക്കു പറന്ന 19 ഇന്ത്യക്കാരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന് എയര്‍ ഇന്ത്യ

ന്യൂദല്‍ഹി- വന്ദേ ഭാരത് മിഷന്‍ വിമാനത്തില്‍ വെള്ളിയാഴ്ച ചൈനയിലെ വുഹാനിലേക്ക് പോയവരില്‍ കോവിഡ് സ്ഥിരീകരിച്ചതായി റിപോര്‍ട്ട് ചെയ്യപ്പെട്ട 19 ഇന്ത്യക്കാരുടെ ലാബ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് എയര്‍ ഇന്ത്യ. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ചാണ് സര്‍വീസ് നടത്തുന്നതെന്നും വുഹാനിലേക്കു പോയ വിമാനത്തിലെ എല്ലാ യാത്രക്കാരേയും അംഗീകൃത ലാബുകളില്‍ പരിശോധിച്ച് കോവിഡ് ഫലം നെഗറ്റീവ്് ആണെന്ന് സ്ഥിരീകരിച്ചുവെന്നും എയര്‍ ഇന്ത്യ അറിയിച്ചു. കോവിഡ് പരിശോധനാ റിപോര്‍ട്ടില്ലാതെ യാത്രക്കാര്‍ക്ക് വിമാനത്തില്‍ കയറാനാവില്ലെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. 

വിമാനത്തിലെ മറ്റു 39 പേര്‍ക്കും ലക്ഷണങ്ങളില്ലാത്ത കോവിഡ് ബാധിച്ചതായി ചൈനീസ് അധികൃതര്‍ സംശയം പ്രകടിപ്പിച്ചതായി റിപോര്‍ട്ടുണ്ട്. 58 പേരേയും ചൈനീസ് അധികൃതര്‍ കോവിഡ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
 

Latest News