രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന സരിതയുടെ ഹരജി തള്ളി, സരിതക്ക് ഒരു ലക്ഷം രൂപ പിഴ

ന്യൂദൽഹി- വയനാട് ലോക്‌സഭ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് തള്ളണമെന്നാവശ്യപ്പെട്ട് സോളാർ കേസ് പ്രതി സരിത എസ് നായർ നൽകിയ ഹരജി സുപ്രീം കോടതി തള്ളി. സരിതക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തന്റെ നാമനിർദ്ദേശ പത്രിക തള്ളിയത് ചോദ്യം ചെയ്താണ് സരിത ഹരജി നൽകിയത്. വയനാട്ടിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും സരിത ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
 

Latest News