കല്‍പറ്റ-പതിറ്റാണ്ടുകളായി മലയാള സിനിമകളില്‍ ഇടി കൊണ്ടും കൊടുത്തും നടക്കുന്ന വയനാട്ടുകാരന്‍ അബു സലിം അവസരം ലഭിച്ചാല്‍ ഭാവാഭിനയത്തിലും കസറും.ഇതിനു അടിവരയിടുകയാണ് ശരത്ചന്ദ്രന്‍ വയനാട് രചനയും സംവിധാനവും നിര്‍വഹിച്ച 'ദ് ഷോക്ക്' എന്ന ഹ്രസ്വ ചലച്ചിത്രത്തില്‍ അബു സലിം അവതരിപ്പിച്ച ഹംസ എന്ന കേന്ദ്ര കഥാപാത്രം.
പ്രകൃതിദുരന്തത്തില്‍ പേരക്കുട്ടി ഒഴികെ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട വയോധികനാണ് സിനിമയിലെ ഹംസ.
ഉറ്റവരെ നഷ്ടപ്പെട്ടു ദുരന്തമുഖത്തു ജീവിക്കുന്ന സാധാരണക്കാരായ കുറേ മനുഷ്യരുടെ കരള്‍പിടയുന്ന ജീവിതാവസ്ഥകളുടെ ദൃശ്യാവിഷ്‌കാരമാണ് ഈ സിനിമയെന്നു സംവിധായകന്‍ ശരത്ചന്ദ്രന്‍ വയനാട് പറയുന്നു.
പ്രകൃതിദുരന്തത്തിന്റെ രൗദ്രതയും ആഘാതവും ദൈന്യതയും ജനഹൃദയങ്ങളിലേക്കു പകരുന്നതാണ് 22 മിനിറ്റ് ദൈര്‍ഘ്യമുള്ള ചലച്ചിത്രത്തില്‍ അബു സലിമിന്റെ പ്രകടനമെന്നു അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.ദുരന്തങ്
എം.ആര്‍.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചുണ്ടേല്‍ ഓടത്തോടിലെ പി.കെ.മുനീര്‍,എം.പി.റഷീദ് എന്നിവര്‍ നിര്‍മിച്ച ചലച്ചിത്രത്തില്‍ ബത്തേരി മൂലങ്കാവിലെ ബേബി അമേയയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.പ്രകൃതിദു
200ലേറെ സിനിമകളില്‍ വേഷംചെയ്ത അബു സലിം അഭിനയിക്കുന്ന മൂന്നാമത് ഹ്രസ്വചലച്ചിത്രമാണ് 'ദ് ഷോക്ക്'.തന്റെ അഭിനയജീവിതത്തിലെ വേറിട്ട അനുഭവമാണ് 'ദ് ഷോക്കിലെ' ഹംസയിലൂടെ ലഭിച്ചതെന്നു അബു സലിം പറഞ്ഞു.അപകടത്തില്‍ ഒരു കാലിന്റെ സ്വാധീനവും നഷ്ടമായ കഥാപാത്രമാണ് ഹംസ.