ഒട്ടാവ- അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളേണ്ടതാണെങ്കിലും അതിന് പരിധിയുണ്ടെന്ന കാര്യം വിസ്മരിക്കരുതെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.
ഇതിന്റെ പേരില്‍ ചില സമൂഹങ്ങളെ മനഃപൂര്‍വം മുറിവേല്‍പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി നമ്മള്‍ എല്ലായ്‌പ്പോഴും നിലകൊള്ളണം. എന്നാല്‍ അനാവശ്യമായി അത് ഉപയോഗിക്കരുത്.
ഫ്രാന്‍സിലെ ചാര്‍ലി ഹെബ്ദോ മാഗസിന്‍ ചെയ്തതു പോലെ പ്രാവാചകന്റെ കാരിക്കേച്ചര്‍ പ്രദര്‍ശിപ്പിക്കാനുള്ള അവകാശത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി.
അഭിപ്രായ സ്വാതന്ത്ര്യം ഒരിക്കലും അതിരുകളില്ലാത്തതല്ല. എല്ലാം പങ്കിട്ടുകൊണ്ട് ജീവിക്കുമ്പോള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും എല്ലാവരയേും മാനിക്കണമെന്നും അനാവശ്യമായി ആരേയും മുറിവേല്‍പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.