Sorry, you need to enable JavaScript to visit this website.

വിവാഹത്തിന് വേണ്ടി മാത്രം മതം മാറുന്നത്  സ്വീകാര്യമല്ല- അലഹബാദ് ഹൈക്കോടതി

അലഹബാദ്-വിവാഹത്തിന് വേണ്ടി മാത്രം ഒരാള്‍ മതം മാറുന്നത് അംഗീകരിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. ശരിയായ വിശ്വാസത്തോട് കൂടിയല്ലാതെ ഒരാള്‍ മതം മാറുന്നത് സ്വീകാര്യമല്ലെന്ന മുന്‍ ഉത്തരവ് ചൂണ്ടികാണിച്ചാണ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠിയുടെ ഉത്തരവ്.പോലീസ് സുരക്ഷ തേടി മിശ്ര വിവാഹിതരായ ദമ്പതികള്‍ നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മുസ്‌ലിം ആയ യുവതി ഒരു മാസം മുന്‍പ് ഹിന്ദു മതത്തിലേക്ക് മാറിയിരുന്നു. വിവാഹത്തിന് വേണ്ടി മാത്രം ഇത്തരത്തില്‍ മതം മാറുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹര്‍ജി തള്ളികൊണ്ട് കോടതി അഭിപ്രായപ്പെട്ടു.
നേരത്തെ നൂര്‍ജഹാന്‍ കേസിലും സമാനമായ വിധി കോടതി മുന്‍പ് സ്വീകരിച്ചിട്ടുണ്ട്. ഹിന്ദു പെണ്‍കുട്ടി ഇസ്‌ലാമിലേക്ക് മതം മാറി വിവാഹം കഴിച്ചതിനെ തുടര്‍ന്ന് പോലീസ് സംരക്ഷണം തേടിയുള്ളതായിരുന്നു ആ കേസ്. ഏകദൈവത്തിലുള്ള വിശ്വാസവും  മുസ്‌ലിം ആചാരങ്ങളെ പറ്റി ബോധ്യവുമില്ലാതെ കാര്യസാധ്യത്തിനായി മാത്രം നടത്തുന്ന മതമാറ്റം സ്വീകാര്യമല്ലെന്ന സമീപനമാണ് അന്ന് കോടതി സ്വീകരിച്ചത്

Latest News