മുംബൈ-അക്ഷയ് കുമാര്‍ ചിത്രം ലക്ഷ്മി ബോംബിന്റെ പേര് മാറ്റി. ഹിന്ദു സംഘടനയായ കര്‍ണികാ സേന ഒരാഴ്ചയായി നടത്തുന്ന പ്രക്ഷോഭത്തിന്റ ഭാഗമായാണ് ഇപ്പോള്‍ സിനിമയുടെ പേര് മാറ്റിയത്. ചിത്രത്തിന്റെ പേര് ഹിന്ദു ദേവതയായ ലക്ഷ്മിയെ അവഹേളിക്കുന്നതാണ് എന്നാണ് കര്‍ണികാ സേനയുടെ പരാതി. ഇപ്പോള്‍ വിവാദത്തെ തുടര്‍ന്ന് സിനിമയുടെ പേര് ലക്ഷ്മി എന്ന് മാത്രമാക്കി ചുരുക്കിയതായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. രാഘവ ലോറെന്‍സ് സംവിധാനം ചെയ്ത ചിത്രം ഒറ്റിറ്റി പ്ലാറ്റ്‌ഫോമിലൂടെ ദീപാവലി റിലീസ് ആയി ഇറക്കാന്‍ ഒരുങ്ങി ഇരിക്കെ ആയിരുന്നു ഈ വിവാദം. തമിഴ് ചിത്രം കഞ്ചനയുടെ ഹിന്ദി റീ മേക് ആണ് ലക്ഷ്മി ബോംബ്. ഇതാദ്യയമായല്ല ഹിന്ദു സംഘടനകള്‍ പ്രതിഷേധം നടത്തി സിനിമകളുടെ പേര് മാറ്റിക്കുന്നത്.