Sorry, you need to enable JavaScript to visit this website.

ബോളിവുഡില്‍ വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങി റോഷന്‍ മാത്യു

കൊച്ചി-കിങ് ഖാന്‍ ഷാരുഖ് ഖാന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലിസ് എന്റര്‍ടൈന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ഡാര്‍ലിംഗ്‌സ് എന്ന ചിത്രത്തിലൂടെ വീണ്ടും ബോളിവുഡില്‍ അഭിനയിക്കാന്‍ ഒരുങ്ങി മലയാളത്തിന്റെ യുവതാരം റോഷന്‍ മാത്യു. ആലിയ ഭട്ടും വിജയ് വര്‍മ്മയുമാണ് ഡാര്‍ലിംഗ്‌സില്‍ നായികാ നായകന്‍മാര്‍. 2021 ജനുവരിയിലാണ് ചിത്രീകരണം.  ബോളിവുഡ് ഹംഗാമ മാധ്യമമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അനുരാഗ് കശ്യപ് ഒരുക്കിയ 'ചോക്ക്ഡ്' എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ റോഷന്റെ പ്രകടനം നിരുപരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടിയിരുന്നു.സിബി മലയില്‍ സംവിധാനം ചെയ്യുന്ന ആസിഫലി ചിത്രം കൊത്ത് ആണ് റോഷന്‍ ഇപ്പോള്‍ അഭിനയിച്ചു വരുന്ന ചിത്രം.
 

Latest News