മുംബൈ-സിനിമ ലോകത്തെ ഏറെ പിടിച്ചു കുലുക്കിയ വിവാദങ്ങളില്‍ ഒന്നായിരുന്നു സഞ്ജയ് ലീല ബാന്‍സലി ചിത്രം പത്മാവതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം. എന്നാല്‍ ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട് പുതിയ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. പദ്മാവത് സിനിമയ്‌ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കി. ഒപ്പം ഭോപ്പാലില്‍ റാണി പദ്മാവതിയുടെ സ്മാരകം നിര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമ ചരിത്രത്തെ വളച്ചൊടിച്ചുവെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി മാറ്റങ്ങള്‍ വരുത്തിയശേഷമാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചത്. പദ്മാവതി എന്നാണ് ആദ്യം പേരിട്ടിരുന്നതെങ്കിലും പിന്നീട് പദ്മാവത് എന്ന് പേരുമാറ്റി. എന്നിട്ടും സിനിമക്കെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ അന്ന് നടന്നിരുന്നു.