Sorry, you need to enable JavaScript to visit this website.

സുബി ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡ് നേടിയിട്ടെ അടങ്ങൂ..

കൊച്ചി-സുബി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ, എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് സുബി കുറിക്കുന്നത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'കടപ്പാട് എന്ന് എഴുതി കഷ്ടപ്പെട്ട് അതുണ്ടാക്കിയ ആളുടെ പേര് സൈഡില്‍ എഴുതാമായിരുന്നു ചേച്ചി?' എന്നാണ് ഒരാളുടെ കമന്റ്. താന്‍ തന്നെയാണ് കര്‍ഷക എന്നാണ് സുബി ആ കമന്റിന് മറുപടി നല്‍കിയിരിക്കുന്നത്. 'ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡ് നേടാനുള്ള പരിപാടി ആയിരിക്കും അല്ലെ?,' എന്നാണ് മറ്റൊരാളുടെ ചോദ്യം.
നാലുവര്‍ഷം മുന്‍പാണ് എറണാകുളം വരാപ്പുഴയില്‍ സുബി പുതിയ വീടുവെച്ചത്. കൃഷിയില്‍ താല്‍പ്പര്യമുള്ള താരം വീടിന്റെ ടെറസില്‍ പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് യൂട്യൂബ് ചാനലുമായും സജീവമാണ് സുബി.
സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന അഭിനേത്രിയാണ് സുബി സുരേഷ്. പൊതുവെ സ്ത്രീകള്‍ അധികം ശോഭിക്കാത്ത മിമിക്രി, ഹാസ്യരംഗത്തും ഏറെ ശ്രദ്ധ നേടാന്‍ സുബിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോമഡി സ്‌കിറ്റുകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും സുബി നേടിയ പ്രേക്ഷകപ്രീതി ചെറുതല്ല. സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാനും സുബി സമയം കണ്ടെത്താറുണ്ട്.
 

Latest News