Sorry, you need to enable JavaScript to visit this website.

വെല്‍ക്കം ബാക്ക് ഭായീ; മേഘ്‌നയുടെ  കണ്‍മണിയെ സ്വാഗതം ചെയ്ത്  നസ്രിയ

ആലപ്പുഴ-മലയാളത്തിന്റെ പ്രിയനടി മേഘ്‌നരാജിന് ആണ്‍കുഞ്ഞ് പിറന്നു. നടന്‍ ചിരഞ്ജീവി സര്‍ജയുടെ അകാല വിയോഗത്തിന്റെ വേദനയിലും കുഞ്ഞു അതിഥി എത്തിയ വാര്‍ത്ത ഏറെ സന്തോഷത്തോടെ വരവേല്‍ക്കുകയാണ് ആരാധകരും മേഘ്‌നയുടെ സുഹൃത്തുക്കളും. മേഘ്‌നയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടും കുഞ്ഞിനെ സ്വാഗതം ചെയ്തു കൊണ്ടുമുള്ള നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. 'ജൂനിയര്‍ ചിരൂ, വെല്‍ക്കം ബാക്ക് ഭായീ,' എന്നാണ് നസ്രിയ കുറിക്കുന്നത്. മേഘ്‌നയും ചിരഞ്ജീവി സര്‍ജയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന ആളാണ് നസ്രിയ.ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റലില്‍ ആണ് മേഘ്‌ന കുഞ്ഞിന് ജന്മം നല്‍കിയത്. കുടുംബത്തിലേക്ക് സന്തോഷവുമായി പുതിയ അതിഥി എത്തിയ കാര്യം ചിരഞ്ജീവിയുടെ സഹോദരന്‍ ധ്രുവാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. കുഞ്ഞിനെ കൈകളിലേന്തി നില്‍ക്കുന്ന ധ്രുവിന്റെ ഒരു ചിത്രവും വൈറലാവുന്നുണ്ട്.
 

Latest News