Sorry, you need to enable JavaScript to visit this website.

മേഘ്‌ന രാജിന് ആണ്‍കുഞ്ഞ്; പുതിയ അതിഥിയെ വരവേറ്റ് സര്‍ജ കുടുംബം

ബെംഗളുരു-മാസങ്ങള്‍ക്ക് മുന്‍പ് സിനിമാലോകത്തെ കണ്ണീരിലാഴ്ത്തി അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയ്ക്കും ഭാര്യയും നടിയുമായ മേഘ്‌ന രാജിനും ആണ്‍കുഞ്ഞ് പിറന്നു. അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയ്ക്കും ഭാര്യയും നടിയുമായ മേഘ്‌ന രാജിനും ആണ്‍കുഞ്ഞ് പിറന്നു. വ്യാഴാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മേഘ്‌ന തന്റെ കടിഞ്ഞൂല്‍ കണ്‍മണിക്ക് ജന്മം നല്‍കിയത്. കന്നഡ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച  വാര്‍ത്ത പുറത്തുവിട്ടത്. ജ്യേഷ്ഠന്റെയും ചേട്ടത്തിയമ്മയുടെയും കുഞ്ഞിനെ കൈകളിലേന്തിയ അനുജന്‍ ധ്രുവിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. മേഘ്‌ന രാജ് ഗര്‍ഭിണിയായ ഉടനെയാണ് ഹൃദയാഘാതം മൂലം ചിരഞ്ജീവി സര്‍ജ മരിക്കുന്നത്. ചിരുവിന്റെ അകാലമരണത്താല്‍ തകര്‍ന്ന മേഘ്‌നയ്ക്ക് സര്‍ജ കുടുംബം സ്‌നേഹോഷ്മളമായ പിന്തുണയാണ് നല്‍കിയത്. ചിരുവിന്റേയും മേഘ്‌നയുടേയും കുഞ്ഞിനെ വരവേല്‍ക്കാന്‍ വലിയ ആഘോഷങ്ങളാണ് വീട്ടില്‍ ഒരുക്കിയത്. ബേബി ഷവര്‍ ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ ആഘോഷ പൂര്‍വം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ചിരഞ്ജീവി സര്‍ജയുടെ കട്ടൗട്ടു തനിക്കു സമീപം വച്ചാണ് മേഘ്‌ന ആ ചടങ്ങില്‍ പങ്കെടുത്തത്. ചിരുവിന്റെ വേര്‍പാടില്‍ നിന്നും ഇപ്പോഴും മുക്തനായിട്ടില്ലെങ്കിലും ചിരുവിന്റെ അസാന്നിധ്യത്തില്‍ മേഘ്‌നയ്ക്ക് ശക്തമായ പിന്തുണ കുടുംബം നല്‍കി. 
 

Latest News