റോം- സ്വര്‍വര്‍ഗാനുരാഗികളും ദൈവത്തിന്റെ മക്കളാണെന്നും അവരുടെ ബന്ധങ്ങള്‍ക്ക് നിയമ പരിരക്ഷ നല്‍കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വവര്‍ഗാനുരാഗികള്‍ക്ക് കുടുംബ ജീവിതത്തിന് അവകാശമുണ്ടെന്നും ആഗോള കത്തോലിക്കരുടെ മതമേലധ്യക്ഷനായ മാര്‍പാപ്പ റോം ഫിലിം ഫെസ്റ്റിവലില്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഒരു ഡോക്യുമെന്ററിയില്‍ പറഞ്ഞു. ആദ്യമായാണ് ഒരു മാര്‍പാപ്പ പരസ്യമായി സ്വവര്‍ഗ ബന്ധങ്ങളെ പിന്തുണയ്ക്കുന്നത്. സ്വവര്‍ഗാനുരാഗം പാപമാണെന്നാണ് കത്തോലിക്ക സഭ വിശ്വാസികളെ പഠിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് സ്വവര്‍ഗാനുരാഗികളായ വിശ്വാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. സ്വവര്‍ഗാനുരാഗികളാണെന്നു വച്ച് അവരെ കുടുംബത്തില്‍ നിന്ന് ആട്ടിയകറ്റാനോ അവരുടെ ജീവിതം ദുഷ്‌ക്കരമാക്കാനോ പാടില്ല. നമുക്കു വേണ്ടത് ഇവര്‍ക്ക് നിയമപരമായ പരിരക്ഷയാണ്- ഫ്രാന്‍സിസ്‌കോ എന്ന ഡോക്യൂമെന്ററിയില്‍ മാര്‍പാപ്പ പറഞ്ഞു.