Sorry, you need to enable JavaScript to visit this website.

ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിന് ഹാജരായില്ല;  നടപടിക്കൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ്

ബംഗളുരു-ബംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമയപരിധി ലംഘിച്ച പശ്ചാത്തലത്തില്‍ ബിനീഷിനെതിരെ കടുത്തനടപടിയ്‌ക്കൊരുങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ്. ഇന്നലെ ശാന്തിവനഗറിലുള്ള ഇഡി ആസ്ഥാനത്ത് എത്താനായിരുന്നു ബിനീഷിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്. കേസിലെ മുഖ്യപ്രതിയും ബിനീഷിന്റെ സുഹൃത്തുമായ അനൂപ് മുഹമ്മദിനെയും ബിനീഷിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ പദ്ധതി.
കഴിഞ്ഞ രണ്ടാഴ്ച്ച മുന്‍പ് ബിനീഷിനെ ചോദ്യം ചെയ്തപ്പോള്‍ മൊഴികളില്‍ വൈരുധ്യം കണ്ടതിനെത്തുടര്‍ന്നാണ് രണ്ടുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതി തയ്യാറാക്കിയത്. 20 അക്കൗണ്ടുകളില്‍ നിന്നായി 30 ലക്ഷം രൂപ അനൂപ് മുഹമ്മദിന് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എത്തിയതായാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. ഇതില്‍ 6 ലക്ഷം രൂപ നല്‍കിയത് താനാണന്നെ് ബിനീഷ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് കല്യാണ്‍ നഗറില്‍ റെസ്‌റ്റോറന്റ് തുടങ്ങാനാണെന്നായിരുന്നു അനൂപിന്റെ വിശദീകരണം. ബിനീഷ് ചില സുപ്രധാന വിവരങ്ങള്‍ മറച്ചുവെയ്ക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് സംശയിക്കുന്നതായാണ് വിവരം.
 

Latest News