വാഷിംഗ്ടണ്‍- യു.എസ് തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസിന് 56 ാം പിറന്നാള്‍.
അടുത്ത പിറന്നാള്‍ വൈറ്റ് ഹൗസില്‍ ആഘോഷിക്കാമെന്നാണ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ആശംസ നേര്‍ന്നത്. കൈകൊര്‍ത്ത് നില്‍ക്കുന്ന ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
ഹാപ്പി ബെര്‍ത്ത് ഡേ കമലാ ഹാരിസ്. അടുത്ത വര്‍ഷം നമുക്ക് വൈറ്റ് ഹൗസില്‍ ഐസ് ക്രീം കഴിച്ച് ആഘോഷിക്കാം- ബൈഡന്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റിലാണ് കമലാ ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ബൈഡന്‍ നിര്‍ദേശിച്ചത്.
തെരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയിലെ ആദ്യത്തെ വനിതാ പ്രസിഡന്റാകും കമലാ ഹാരിസ്.
അടുത്ത മാസമാണ് ജോ ബൈഡന്റെ 78 ാം പിറന്നാള്‍.
എല്ലാവരും വോട്ട് ചെയ്യണമെന്നാണ് ഇത്തവണ തന്റെ പിറന്നാള്‍ സന്ദേശമെന്ന് കമലാ ഹാരിസ് ട്വീറ്റ് ചെയ്തു.
മുന്‍ വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റണ്‍ പിറന്നാള്‍ ദിനത്തില്‍ കമലാ ഹാരിസിന് ആശംസ നേര്‍ന്നു. രണ്ടാഴ്ചക്ക് ശേഷം ഈ പിറന്നാള്‍ പെണ്‍കുട്ടിയെ മാഡം വൈസ്പ്രസിഡന്റെന്ന് വിളിക്കാമെന്ന് അവര്‍ പറഞ്ഞു.
2016 ല്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ഹില്ലരി ക്ലിന്റനും ജനങ്ങളോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ചു.