ലഡാക്കില്‍ അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈനികനെ കൈമാറി

ലഡാക്ക്- കിഴക്കന്‍ ലഡാക്കിലെ ഡെംചുക് സെക്ടറില്‍ വഴിതെറ്റി ഇന്ത്യന്‍ അതിര്‍ത്തിയിലെത്തി പിടിയിലായ ചൈനീസ് സൈനികനെ ചൈനയ്ക്കു കൈമാറി. ചൊവ്വാഴ്ച രാത്രി ചുശുല്‍ മോല്‍ഡോ മീറ്റിങ് പോയിന്റില്‍ വച്ചാണ് കൈമാറ്റം നടന്നത്. രണ്ടു ദിവസം മുമ്പ് കോര്‍പറല്‍ വാങ് യാ ലോങ് എന്ന ചൈനീസ് സൈനികനെ ഇന്ത്യന്‍ സേന പിടികൂടിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം തിരിച്ചയക്കുമെന്നും നേരത്തെ സേന അറിയിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പക്കല്‍ സൈനിക രേഖകളും ഉണ്ടായിരുന്നു. സേന വിശദമായി ചോദ്യം ചെയ്തു.

അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ലഡാക്ക് അതിര്‍ത്തിയില്‍ അരലക്ഷത്തിലേറെ സൈനികരേയാണ് ഇന്ത്യയും ചൈനയും വിന്യസിച്ചിട്ടുള്ളത്.
 

Latest News