Sorry, you need to enable JavaScript to visit this website.

കൊട്ടിയം കേസ്: നടി ലക്ഷ്മി പ്രമോദിന്റെ  മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി-കൊട്ടിയം കേസില്‍ നടി ലക്ഷ്മി പ്രമോദിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി സ്‌റ്റേ ചെയ്തു.ഇത് സംബന്ധിച്ച് ഹൈക്കോടതി പ്രതികള്‍ക്ക് നോട്ടീസ് അയച്ചു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയ സാഹചര്യത്തില്‍ നടിയെ ഏത് സമയത്തും െ്രെകംബ്രാഞ്ചിന് ചോദ്യം ചെയ്യാം. വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വരന്റെ സഹോദരഭാര്യയായ നടി ലക്ഷ്മി പ്രമോദ്, ഭര്‍ത്താവ് അസറുദ്ദീന്‍ എന്നിവര്‍ക്ക് കൊല്ലം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു ഈ സാഹചര്യത്തിലാണ് ഇവരുടെ ജാമ്യം ഹൈക്കോടതി സ്‌റ്റേ ചെയ്തത്. നടിയെ ഏത് സമയത്തും ഇനി അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാനും അറസ്റ്റ് അടക്കമുള്ള നടപടികള്‍ക്കും തടസമുണ്ടാകില്ല.ഇക്കഴിഞ്ഞ സെപ്തംബര്‍ മൂന്നിനാണ് യുവതി ആത്മഹത്യ ചെയ്തത്.
യുവതിയുമായിവിവാഹം ഉറപ്പിച്ചിരുന്ന ഹാരിസ് സാമ്പത്തികമായി മറ്റൊരു ഉയര്‍ന്ന ആലോചന വന്നപ്പോള്‍ യുവതിയെ ഒഴിവാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സീരിയല്‍ താരം ലക്ഷ്മി പ്രമോദിനെതിരെ ഗുരുതര ആരോപണമായിരുന്നു ഉയര്‍ന്നിരുന്നത്. ഹാരിസുമായുള്ള പ്രണയ ബന്ധത്തിന് എല്ലാ സഹായവും ചെയ്തു കൊടുത്തതും ഗര്‍ഭിണിയായപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ഗര്‍ഭഛിദ്രം നടത്തിയതും ലക്ഷ്മിയാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
 

Latest News