ശ്രീനഗര്‍- ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചോദ്യം ചെയ്യല്‍ ഒരു തുടര്‍ച്ചയായിരുന്നെന്നും താന്‍ ആരേയും ഭയക്കുന്നില്ലെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല. ചോദ്യം ചെയ്തതിനെതിര കശ്മീരിലെ പുതിയ രാഷ്ട്രീയ സഖ്യവും ഫാറൂഖ് അബ്ദുല്ലയുടെ പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു. ചോദ്യം ചെയ്യയില്‍ എനിക്ക് ഭയമില്ല. പിന്നെ എന്തിന് നിങ്ങള്‍ ആശങ്കപ്പെടണം? ഉച്ചഭക്ഷണം സമയത്ത് കഴിക്കാന്‍ കഴിഞ്ഞില്ലെന്ന ഖേദം മാത്രമെ ഉള്ളൂ- ഫാറൂഖ് അബ്ദുല്ല പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവിയുടെ കാര്യത്തില്‍ തന്റെ പാര്‍ട്ടിയുടം നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. ഫാറൂഖ് അബ്ദുല്ല മരിച്ചാലും ജീവിച്ചാലും ആ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം മുമ്പ് ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയായിരുന്ന ഈ ചോദ്യം ചെയ്യലെന്നും അദ്ദേഹം വ്യക്മാക്കി. ഇത് രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. 82കാരനായ ഫാറൂഖ് അബ്ദുല്ലയെ കഴിഞ്ഞ ദിവസം ഏഴു മണിക്കൂറാണ് ഇഡി ചോദ്യം ചെയ്തത്.