കുമരകം-മലയാളത്തില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ സിനിമകളില്‍ മുന്‍നിര നായികയായി ഉയര്‍ന്ന് നില്‍ക്കുന്ന താരമാണ് നമിതാ പ്രമോദ്. താരത്തിന്റെ പുറത്തിറങ്ങുന്ന എല്ലാ സിനിമകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. വലിയ വിജയമായി മാറിയ ചിത്രം ട്രാഫിക്ലൂടെയാണ് നമിത സിനിമ രംഗത്തേക്ക് വരുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നമിത തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
മലയാളത്തിലെ യുവതാരങ്ങളുടെ നായികയായി തിളങ്ങിയ താരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. സീരിയലുകളിലൂടെയാണ് നമിത അഭിനയം തുടങ്ങുന്നത്. പരമ്പരയില്‍ സജീവമായി അഭിനയിച്ചതിന് ശേഷമാണ് താരം ട്രാഫിക് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറുന്നത്. താരം നല്‍കിയ ഒരു അഭിമുഖത്തിലെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്. നമിതയുടെ വാക്കുകള്‍ ഇങ്ങനെ- എനിക്ക് ചുറ്റിക്കറക്കങ്ങള്‍ വളരെ ഇഷ്ടമാണ്.
ഇങ്ങനെ ഇടയ്ക്ക് ഒക്കെ എവിടെ എങ്കിലും ഒക്കെ കറങ്ങാന്‍ പോകും. ലുലു മാളില്‍ ഒക്കെ പോകുമ്പോള്‍ പര്‍ദ ഇട്ടാണ് പോകാറുള്ളത്. ഇങ്ങനെ പോയാല്‍ ആളുകള്‍ക്ക് പെട്ടന്ന് കണ്ടുപിടിക്കാന്‍ കഴിയില്ല. പുറത്തൊക്കെ പോകുമ്പോള്‍ ഇങ്ങനെ ചെയ്താല്‍ മതി എന്നുള്ള ഐഡിയ എനിക്ക് തന്നത് കാവ്യ ചേച്ചിയാണ് (കാവ്യ മാധവന്‍).ഇങ്ങനെ ഞാന്‍ മെട്രോയില്‍ ഒക്കെ കറങ്ങി നടന്നിട്ടുണ്ട്. എന്നാല്‍ പര്‍ദ ഇടുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ കുറച്ചു പാടാണ്. ഒരിക്കല്‍ പര്‍ദ ഇട്ടു പോയപ്പോള്‍ ഒരാള്‍ കണ്ടുപിടിച്ചു. ഞാന്‍ അമ്മേ എന്നുവിളിച്ചതാണ് പണി ആയത്. തൂവാനത്തുമ്പികളിലെ സുമലതയുമായി തനിക്ക് സാമ്യം ഉണ്ടന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട് എന്നാല്‍ ഇതുവരെ അവരെ നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. നമിത പറഞ്ഞു.