ചെന്നൈ-പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ പദ്മഭൂഷണ്‍ പി.എസ് നാരായണസ്വാമി അന്തരിച്ചു. 87 വയസ്സായിരുന്നു. മൈലാപ്പൂരിലെ വസതിയില്‍ വെള്ളി രാത്രി വൈകിയായിരുന്നു വിയോഗം. സംഗീത ലോകത്ത് 'പിച്ചൈ' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ട പുലിയൂര്‍ സുബ്രഹ്മണ്യന്‍ നാരായണസ്വാമി, ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ പ്രിയ ശിഷ്യനായിരുന്നു.വലിയ ശിഷ്യ സമ്പത്തുകൊണ്ട് അനുഗൃഹീതനായി. അഭിഷേക് രഘുറാം, കുന്നക്കുടി എം. ബാലമുരളീകൃഷ്ണ, ആര്‍. ഭാരതി, രഞ്ജിനി ഗായത്രി സഹോദരിമാര്‍ എന്നിവരടക്കം നൂറുകണക്കിനു ശിഷ്യരുണ്ട്. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരമടക്കം ഒട്ടേറെ ബഹുമതികള്‍ക്ക് അര്‍ഹനായി