ന്യൂദല്‍ഹി-ബേട്ടി ബച്ചാവോ മുദ്രാവാക്യം മുഴക്കിയവര്‍ തന്നെ ഇപ്പോള്‍ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം വര്‍ധിക്കുന്നതില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചാണ് രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്.
ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ഖേരിയില്‍ പ്രതിയെ എംഎല്‍എ പോലിസ് സ്‌റ്റേഷനില്‍ എത്തി രക്ഷിച്ചുകൊണ്ടുപോകുന്നതിന്റെ വാര്‍ത്തയും രാഹുല്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.