കൊല്‍ക്കത്ത-പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ ബഹുനില കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായി. കെട്ടിടത്തില്‍ നിന്നും ചാടിയ 12 വയസുകാരനുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്ത ഗണേഷ് ചന്ദ്ര അവന്യൂവിലുള്ള അഞ്ചുനില കെട്ടിടത്തിലാണ് തീപ്പിടിത്തുണ്ടായത്. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതായാണ് റിപോര്‍ട്ടുകള്‍. നഗരത്തിന്റെ വടക്കന്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപ്പിടുത്തമുണ്ടായത്. ഇത് മുകളിലത്തെ നിലയിലേക്കും വ്യാപിച്ചതായി അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനും തീ അണയ്ക്കുന്നതിനുമായി 20 ഫയര്‍ഫോഴ്‌സ് യൂനിറ്റുകളും ഒരു ഹൈഡ്രോളിക് ഗോവണിയും വിന്യസിച്ചിട്ടുണ്ട്. മന്ത്രി സുജിത്ത് ബോസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.