പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായി ലുലു ചാരിറ്റി സംരംഭത്തിന് നൂതന പദ്ധതിയുമായി രംഗത്ത്. PINK NOW: Buy Green, Support Pink എന്ന് കാമ്പയിനാണ് സ്തനാർബുദ രോഗീ കാരുണ്യ പദ്ധതിക്ക് ലുലു നൽകിയ പേര്. ലുലു ഗ്രൂപ്പിൽനിന്ന് പുനരുപയോഗിക്കാവുന്ന ഓരോ ബാഗും വാങ്ങുമ്പോൾ നൽകുന്ന ഒരു റിയാൽ സഹ്‌റ ബ്രെസ്റ്റ് കാൻസർ അസോസിയേഷന് നൽകും. സഹ്‌റ ബ്രെസ്റ്റ് കാൻസർ അസോസിയേഷൻ ഡെപ്യൂട്ടി ചെയർപേഴ്‌സൺ സമറദ് ബിൻ ആമേർ സഹാറ ബ്രെസ്റ്റ് കാൻസർ അസോസിയേഷൻ സിഇഒ ശ്രീമതി ഹനാഡി അൽ ഒത്തയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് ഒരു വെർച്വൽ ഇവന്റിൽ പ്രചാരണത്തിന് തുടക്കം കുറിച്ചു.
ലുലു ഹൈപ്പർ മാർക്കറ്റുകളുടെ ഡയറക്ടർ ഷഹിം മുഹമ്മദ് വിശദാംശങ്ങൾ പങ്കുവെച്ചു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, സ്തനാർബുദം ബാധിച്ച സ്ത്രീകളുടെ എണ്ണത്തിൽ സൗദി ലോകത്ത് ഒന്നാമതാണ്. പ്ലാസ്റ്റിക് നിരസിക്കുന്നതിലൂടെയും കുറയ്ക്കുന്നതിലൂടെയും പരിസ്ഥിതിക്ക് പിന്തുണ നൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു. ലുലു സ്‌റ്റോറുകളിൽ ഒരു പ്രത്യേക പിങ്ക് നൗ ചെക്കൗട്ട് കൗണ്ടറുകൾ സ്ഥാപിച്ചു. ഒക്ടോബർ 31 വരെയാണ് കാമ്പയിൻ.