ന്യൂദല്‍ഹി-ബോളിവുഡ് ഗായകന്‍ കുമാര്‍ സാനുവിന് (62) കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം കുടുംബത്തെ കാണാന്‍ ഈ ആഴ്ച ആദ്യം ലോസ് ഏഞ്ചല്‍സിലേക്ക് പോകേണ്ടതായിരുന്നു. ഒക്ടോബര്‍ 20ന് ജന്മദിനം കുടുംബത്തോടൊപ്പം ആഘോഷിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ഒരു മാധ്യമത്തോട് പ്രതികരിച്ചിരുന്നു.