കൊച്ചി-സുഡാനി ഫ്രം നൈജീരിയ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം സക്കറിയ മുഹ്‌സിന്‍ പെരാരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഹലാല്‍ ലൗ സ്‌റ്റോറി എന്ന ചിത്രം ആമസോണ്‍ െ്രെപം വഴി റിലീസ് ചെയ്തു. പപ്പായ മീഡിയയുടെ ബാനറില്‍ ആഷിക് അബു, ജസ്‌ന അഷിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഇന്ദ്രജിത്ത് സുകുമാരന്‍, ജോര്‍ജ്ജ്, സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി, പാര്‍വതി തിരുവോത്ത് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.പേരു സൂചിപ്പിക്കും പോലെ സംവിധായകന്റെ മുന്‍ചിത്രം പോലെ മലബാര്‍ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രം, 2003ലെ സംഭവങ്ങളാണ് വിവരിക്കുന്നത്. മലബാര്‍ നാടുകളിലെ വിനോദ സംസ്‌കാരത്തിന്റെ ഒരു ഭാഗമായ ഹോം സിനിമ ആണ് ചിത്രത്തിന്റെ ആധാരം.പ്രസ്ഥാനത്തിന്റെ കലാവേദിയുടെ പേരില്‍ ഒരു ഹോം സിനിമ തയ്യാറാക്കണം എന്ന ചിന്തയില്‍ റഹിം സാഹിബും, തൗഫീഖും ചേര്‍ന്ന് യഥാര്‍ത്ഥ ദമ്പതികളായ സുഹറയെയും ഷെരീഫിനേയും ഒരുമിപ്പിച്ചു സിനിമ എടുക്കാന്‍ തുടങ്ങുകയും തുടര്‍ന്നുണ്ടാവുന്ന ചെറിയ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രം സഞ്ചരിക്കുന്നത്.സരസമായ മുഹൂര്‍ത്തങ്ങളും, നര്‍മ്മത്തില്‍ ചാലിച്ച സംഭാഷണങ്ങളും ചിത്രത്തിന്റെ മനോഹാരിത കൂട്ടി പ്രേക്ഷകരെ ആകര്‍ഷിപ്പിക്കുന്നുണ്ട്.