ന്യൂദൽഹി- ഗുജറാത്ത് സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ടുഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഡിസംബർ 9നും പതിനാലിനും നടക്കും. വി.വി.പാറ്റ് സംവിധാനമുള്ള ബാലറ്റ് പേപ്പറാണ് ഗുജറാത്തിൽ ഉപയോഗിക്കുക. എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും വി.വി.പാറ്റ് സംവിധാനമുളള വോട്ടിംഗ് യന്ത്രങ്ങളായിരിക്കും ഉപയോഗിക്കും. വോട്ടെണ്ണൽ ഡിസംബർ പതിനെട്ടിന് നടക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായും കമ്മീഷൻ അറിയിച്ചു. 50,128 പോളിംഗ് സ്‌റ്റേഷനുകളാണ് ഒരുക്കുക. ഇതിൽ 102 പോളിംഗ് സ്‌റ്റേഷനുകളിൽ പൂർണമായും വനിതകളായിരിക്കും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. ഭിന്നശേഷിക്കാർക്ക് പോളിംഗ് സ്‌റ്റേഷനുകളിൽ പ്രത്യേക സൗകര്യമൊരുക്കും. പത്തൊൻപത് വർഷമായി ബി.ജെ.പി ഭരണം നടത്തുന്ന ഗുജറാത്തിൽ ഇക്കുറി വൻ പോരാട്ടമാണ് നടക്കുന്നത്.