ഹൈദരാബാദ്- ശക്തമായ മഴയെ തുടര്‍ന്ന് ഹൈദരാബാദില്‍ 15 പേരും ആന്ധ്രപ്രദേശില്‍ 10 പേരും മരിച്ചു. റെക്കോഡ് മഴയാണ് തെലങ്കാനയിലും ആന്ധ്രയിലും പെയ്തത്. ഹൈദരാബാദിന്റെ താഴ്ന്ന പ്രദേശങ്ങളിലാകെ വെളളം കയറി. ഷംഷാബാദില്‍ ചുറ്റുമതില്‍ തകര്‍ന്ന് വീടുകളുടെ മുകളിലേക്ക് വീണ് രണ്ട് മാസം പ്രായമുളള കുഞ്ഞടക്കം ഒന്‍പത് പേര് മരിച്ചു. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി.
തെലങ്കാനയിലെ പതിനാല് ജില്ലകള്‍ മഴക്കെടുതിയിലാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നാല് സംഘത്തെ ഹൈദരാബാദില്‍ വിന്യസിച്ചു. 74 പേരെ ഇതിനോടകം രക്ഷപ്പെടുത്തി. വൈകിട്ടോടെ തെലങ്കാനയില്‍ മഴ കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം.