അഹമ്മദാബാദ്- വിവാദ പരസ്യത്തെ തുടര്‍ന്ന് തനിഷ്‌ക് ജ്വല്ലറിക്ക് നേരെ ഗുജറാത്തില്‍ ആക്രമണം. ഗാന്ധിധാമിലാണ് ജ്വല്ലറിക്ക് നേരെ ആക്രമണമുണ്ടായത്. പരസ്യം ഒരുവിഭാഗത്തെ വൃണപ്പെടുത്തിയെന്ന് ആരോപിച്ച് സോഷ്യല്‍മീഡിയയിലടക്കം വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് പരസ്യം പിന്‍വലിച്ചു.ഗാന്ധിധാമില്‍ ജ്വല്ലറിയിലേക്കെത്തിയ സംഘം ആക്രമിക്കുകയും മാനേജറെക്കൊണ്ട് മാപ്പ് എഴുതിവാങ്ങുകയും ചെയ്തു. കച്ച് ജില്ലയിലെ ആളുകള്‍ക്കാണ് ആക്രമണത്തെ തുടര്‍ന്ന് മാനേജര്‍ മാപ്പ് എഴുതി നല്‍കിയത്. പരസ്യം ഒരുവിഭാഗത്തെ വൃണപ്പെടുത്തിയതില്‍ ഖേദിക്കുന്നുവെന്ന് മാനേജര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹിന്ദു മുസ്‌ലിം ഐക്യം പറഞ്ഞുള്ള പരസ്യ ലൗ ജിഹാദ്' എന്ന വിമര്‍ശനവും ട്രോളുകളും ശക്തമായതോടെയാണ് തനിഷ്‌ക് പിന്‍വലിച്ചത്. ഉത്സവകാലത്തിന്റെ മുന്നോടിയായി കമ്പനി തങ്ങളുടെ പുതിയ കളക്ഷന്‍ ഏകത്വയ്ക്ക് വേണ്ടി പുറത്തിറക്കിയ പരസ്യത്തിനെതിരെയാണ് ആക്രമണമുണ്ടായത്.