Sorry, you need to enable JavaScript to visit this website.

ആക്രമിക്കപ്പെട്ട നടിക്കൊപ്പം, പാര്‍വതിയുടെ നിലപാടില്‍ സന്തോഷം: കനി കുസൃതി

കൊല്ലം-നടി ഭാവനയ്‌ക്കെതിരെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ട് സംഘടനയില്‍ നിന്നും രാജിവെച്ച നടി പാര്‍വതിക്ക് പിന്തുണ പ്രഖ്യാപിച്ച് കനി കുസൃതി.'പാര്‍വതി അങ്ങനെയൊരു നിലപാട് എടുത്തതില്‍ ഒരുപാട് സന്തോഷം. പാര്‍വതിക്ക് ഒരു വോയ്‌സ് ഉള്ളത് കൊണ്ട് പാര്‍വതി പറയുന്നത് എല്ലാവരും കേള്‍ക്കുന്നു. എനിക്കുറപ്പാണ് ഞാനും നിങ്ങളുമടങ്ങുന്ന സ്ത്രീകളും പുരുഷന്മാരുമായ ഒരുപാട് പേര്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ്. അമ്മയിലെ ഭാരവാഹി നടത്തിയ പരാമര്‍ശം ഏറെ വേദനിപ്പിക്കുന്നതാണ്. പുരസ്‌കാരത്തിന്റെ സന്തോഷമെല്ലാം മാറിയാലും ആലോചനയില്‍ വരുന്നത് ഇത് തന്നെയാണ്. സത്യത്തില്‍ ഈ യാഥാര്‍ഥ്യത്തിലല്ലേ നമ്മള്‍ ജീവിക്കുന്നത്. കനി വ്യക്തമാക്കി.
ഉറപ്പായും താന്‍ അക്രമിക്കപ്പെട്ട നടിയോടും പാര്‍വതിയോടും ഒപ്പമാണ്. അതില്‍ സംശയമില്ല. ഇത്തരത്തില്‍ നിലപാട് പറഞ്ഞാല്‍ നഷ്ടപ്പെടുന്ന അവസരങ്ങള്‍ പോകട്ടെയെന്നും അത്തരത്തിലുള്ള കരിയര്‍ വേണ്ടെന്നും കനി കുസൃതി പറഞ്ഞു
 

Latest News