Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹിന്ദു-മുസ്‌ലിം ഐക്യത്തിനെതിരെ ഹിന്ദുത്വരുടെ കൂട്ട ആക്രമണം; പരസ്യം പിന്‍വലിച്ച് തനിഷ്ഖ് ഖേദം പ്രകടിപ്പിച്ചു

മുംബൈ- തീവ്രഹിന്ദുത്വ വാദികളുടെ രൂക്ഷമായ സൈബര്‍ ആക്രമണവും ബഹിഷ്‌ക്കരണ ആഹ്വാനവും വൈറലായതോടെ ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള പ്രമുഖ ജ്വവലറി ബ്രാന്‍ഡായ തനിഷ്ഖ് പരസ്യം പിന്‍വലിച്ച് ഖേദപ്രകടനം നടത്തി. മിശ്രവിവാഹത്തിലൂടെ ഹിന്ദു-മുസ്‌ലിം ഐക്യം ചിത്രീകരിച്ച തനിഷ്ഖിന്റെ ഏറ്റവും പുതിയ പരസ്യചിത്രത്തിനെതിരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ ഹിന്ദുത്വര്‍ കൂട്ടത്തോടെ രംഗത്തെത്തിയത്. വിപരീതാര്‍ത്ഥത്തില്‍ വികാര പ്രകടനങ്ങളുണ്ടായതില്‍ ആഴത്തില്‍ ഖേദിക്കുന്നുവെന്നാണ് തനിഷ്ഖ് പ്രസ്താവനയില്‍ പറഞ്ഞത്. തനിഷ്ഖിനും ടാറ്റ മുന്‍ മേധാവി രത്തന്‍ ടാറ്റയ്ക്കുമെതിരെ വര്‍ഗീയ വിദ്വേഷവും ഭീഷണിയും നിറഞ്ഞ കമന്റുകളാണ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത്. തങ്ങളുടെ ജീവനക്കാരുടേയും പങ്കാളികളുടേയും സ്റ്റോറുകളിലെ സ്റ്റാഫിന്റേയും ക്ഷേമം മുന്‍നിര്‍ത്തിയാണ് പരസ്യ ചിത്രം പിന്‍വലിക്കുന്നതെന്നും തനിഷ്ഖ് അറിയിച്ചു.

ഏകത്വം എന്ന ആശയത്തിലൂന്നിയായിരുന്നു തനിഷ്ഖിന്റെ പുതിയ പരസ്യം. ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരും, വിവിധ സമുദായക്കാരും, കുടുംബങ്ങളും ഈ വെല്ലുവിളി നിറഞ്ഞ കാലത്ത് ഒത്തുചേര്‍ന്ന് ഏകത്വത്തിന്റെ സൗന്ദര്യം ആഘോഷിക്കുന്നതാണ് വിവാദ പരസ്യ ചിത്രത്തിന്റെ ഇതിവൃത്തം. എന്നാല്‍ ഈ ലക്ഷ്യത്തിന് നേര്‍ വിപരീതമായാണ് ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഹിന്ദുത്വ അക്കൗണ്ടുകളില്‍ നിന്ന് ആസൂത്രിത ആക്രമണം ഉണ്ടായത്.

കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത പരസ്യ ചിത്രം ഹിന്ദുത്വര്‍ ആരോപിക്കുന്ന ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് പ്രധാനമായും പ്രചരണം നടന്നത്. അതേസമയം പരസ്യത്തിനെതിരെ ഉറഞ്ഞുതുള്ളിയ മതഭ്രാന്തര്‍ക്കും വിദ്വേഷ പ്രതികരണങ്ങള്‍ക്കുമെതിരെ പ്രമുഖര്‍ അടക്കം നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ തന്നെ മറുപടിയും നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും ആനന്ദ് ശര്‍മയും വിദ്വേഷ പ്രചരണത്തിനെതിരെ രംഗത്തെത്തി. തരൂര്‍ വിവാദ വിഡിയോ ട്വീറ്റ് ചെയ്യുകയും ചെയ്തു.

Latest News