ചാനലുകാരോട് ഇല്ലാക്കഥ പറഞ്ഞു; അയല്‍ക്കാരിക്കെതിരെ റിയയുടെ പരാതി

മുംബൈ- ടിവി ചാനലിന് തെറ്റായ വിവരങ്ങള്‍ നല്‍കിയ അയല്‍ക്കാരിക്കെതിരെ നടി റിയാ ചക്രബര്‍ത്തി സി.ബി.ഐക്ക് പരാതി നല്‍കി.

നടന്‍ സുശാന്ത് സിംഗ് രജ്പുത് മരിക്കുന്നതിന് ഒരു ദിവസം മുമ്പ് അദ്ദേഹത്തോടൊപ്പം റിയയെ കണ്ടിരുന്നുവെന്ന് ഒരാള്‍ തന്നോട് പറഞ്ഞിരുന്നുവെന്നാണ് അയല്‍ക്കാരി ദേശീയ ടിവി ചാനലിനോട് പറഞ്ഞത്.

ഡിംപിള്‍ തവാനിയെന്ന സ്ത്രീക്കെതിരെ രേഖാമൂലം പരാതി നല്‍കിയതായി റിയയുടെ അഭിഭാഷകന്‍ സതീഷ് മനേഷിണ്ടെ പറഞ്ഞു.

സുശാന്ത് മരിക്കാനിടയായ എല്ലാ സാഹചര്യങ്ങളും അന്വഷിക്കുന്ന അന്വേഷിക്കുന്ന സി.ബി.ഐ എസ്.പി നൂപുര്‍ ശര്‍മാക്കാണ് റിയ പരാതി നല്‍കിയത്.

 

Latest News