Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫോബ്‌സിന്റെ 100 ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആറ് മലയാളികൾ

ഫോബ്‌സിന്റെ ഇന്ത്യക്കാരായ 100 ശതകോടീശ്വരന്മാരായ വ്യവസായികളുടെ പട്ടികയിൽ ആറു മലയാളികൾ. ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ചെയർമാൻ എം.എ. യൂസഫലിയാണ് മലയാളികളുടെ കൂട്ടത്തിൽ വ്യക്തികളിൽ ഒന്നാമത്. 445 കോടി ഡോളർ (32,900 കോടി രൂപ) ആണ് യൂസഫലിയുടെ സമ്പാദ്യം. പട്ടികയിൽ 29 ാം സ്ഥാനമാണ് യൂസഫലിക്ക്. യൂസഫലിയേക്കാളും മുന്നിൽ 26 ാം സ്ഥാനത്ത് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റും സഹോദരന്മാരുമുണ്ട്. 
ഇവർക്ക് 480 കോടി ഡോളർ (35,500 കോടി രൂപ) ആണ് സമ്പാദ്യം. ഇവരുടെ സമ്പാദ്യം വ്യക്തതലത്തിലല്ലെന്നതിനാൽ വ്യക്തികളുടെ കൂട്ടത്തിൽ മലയാളികളിൽ മുന്നിൽ യൂസഫലി തന്നെയാണ്. ബൈജൂസ് ആപ് സ്ഥാപകൻ ബൈജു രവീന്ദ്രൻ 305 കോടി ഡോളർ (22,570 കോടി രൂപ), ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ 260 കോടി ഡോളർ (19,240 കോടി രൂപ), ജെംസ് എജുക്കേഷൻ ചെയർമാൻ സണ്ണി വർക്കി 185 കോടി ഡോളർ (13,700 കോടി രൂപ), ഇൻഫോസിസ് സഹ സ്ഥാപകൻ എസ്.ഡി. ഷിബുലാൽ 156 കോടി ഡോളർ (11,550 കോടി രൂപ) എന്നിവരാണ് പട്ടികയിലെ മറ്റു മലയാളികൾ. തുടർച്ചയായ 13 ാം വർഷവും ഇന്ത്യൻ സമ്പന്നരിൽ ഒന്നാമത് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ്. 8870 കോടി ഡോളറാണ് (6.56 ലക്ഷം കോടി രൂപ) അംബാനിയുടെ ആസ്തി. 

Latest News