നടന്‍ ടൊവിനോ ആശുപത്രി വിട്ടു, നന്ദി പറഞ്ഞ് താരം

കൊച്ചി-സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ടൊവിനോ തോമസ് ആശുപത്രി വിട്ടു.6 ദിവസത്തെ ചികിത്സക്ക് ശേഷമാണ് ആശുപത്രി വിട്ടത്.ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച എല്ലാവര്‍ക്കും ടൊവിനോ വീഡിയോ പോസ്റ്റിലൂടെ നന്ദി പറഞ്ഞു.കള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ടൊവിനോയ്ക്ക് പരുക്കേറ്റത്. കരളിന് സമീപം മുറിവുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു .ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന് ആന്തരിക രക്തസ്രാവം കണ്ടതിനെ തുടര്‍ന്ന് ഐസിയുവില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
 

Latest News