കൊല്ലം- കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവിനും ഭര്‍തൃമാതാവിനും മുന്‍കൂര്‍ ജാമ്യം. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മൂവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.ലക്ഷ്മിക്ക് പുറമെ പ്രതി ഹാരിസിന്റെ അമ്മ, ലക്ഷ്മിയുടെ ഭര്‍ത്താവ് എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.സെപ്റ്റബര്‍ അഞ്ചാം തീയതി ആണ് കൊട്ടിയത്ത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തത്. യുവതി ഗര്‍ഭഛിദ്രത്തിന് വിധേയമായിട്ടുണ്ടെന്ന് യുവതി തന്നെ പറയുന്ന ശബ്ദ സന്ദേശം മരണത്തിന് ശേഷം പുറത്ത് വന്നിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് വരന്റെ സഹോരഭാര്യയായ ലക്ഷ്മി പ്രമോദാണെന്നു ആരോപണങ്ങളുയര്‍ന്നിരുന്നു.ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്ന് െ്രെകംബ്രാഞ്ചിന് വേണ്ടി ഹാജരായ പ്രോസിക്യൂട്ടര്‍ നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ജാമ്യാപേക്ഷയില്‍ വിധി പറയാനായി മാറ്റിവയ്ക്കുകയായിരുന്നു.റംസിയുടെ ആത്മഹത്യയില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദ്, അസറുദ്ദീന്‍, ആരിഫാബീവി എന്നിവരെ പ്രതി ചേര്‍ക്കണമെന്ന് റംസിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മൂവരും മുന്‍കൂര്‍ജാമ്യം തേടി കോടതിയെ സമീപിച്ചത്. എസ്.പി. കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള െ്രെകംബ്രാഞ്ച് സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.