വനിതാ നേതാവിനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേരെ കോണ്‍ഗ്രസ് പുറത്താക്കി

ലഖ്‌നൗ- ഉത്തര്‍ പ്രദേശില്‍ പീഡനക്കേസ് പ്രതിയെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് ചോദ്യം ചെയ്ത വനിതാ നേതാവിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ രണ്ടു പാര്‍ട്ടി പ്രവര്‍ത്തകരെ കോണ്‍ഗ്രസ് പുറത്താക്കി. ദീന്‍ദയാല്‍ ഉപാധ്യയ, അജയ് കുമാര്‍ സൈത്‌വര്‍ എന്നിവരേയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. നവംബറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍  പീഡനക്കേസ് പ്രതിയായ ദീര്‍ഘകാല കോണ്‍ഗ്രസ് നേതാവ് മുകുന്ദ് ഭാസ്‌കറിനെ ദേവ്‌റിയ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് ചോദ്യം ചെയ്ത താര യാദവിനെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന് തള്ളുകയും മര്‍ദിക്കുകയും ചെയ്തത്.
 

Latest News