Sorry, you need to enable JavaScript to visit this website.

ജവാന്മാര്‍ക്ക് ബുള്ളറ്റ് പ്രൂഫില്ലാത്ത വാഹനം,  മോഡിക്ക് 8400 കോടിയുടെ വിമാനം- രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി-മോഡി സര്‍ക്കാരിനെ സൈനികരുടെ യാത്രാ വീഡിയോ പുറത്ത് വിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സൈനിക ട്രക്കിന് അകത്തിരിക്കുന്ന ജവാന്‍മാരുടെ വീഡിയോ ആണ് റിലീസ് ചെയ്തത്.  ബുള്ളറ്റ് പ്രൂഫ് അല്ലാത്ത വാഹനത്തില്‍ സൈനികരെ മേലുദ്യോഗസ്ഥന്‍ അയച്ച കാര്യമാണ് വിവാദ വിഷയം. ബുള്ളറ്റ് പ്രൂഫ് അല്ലാത്ത വാഹനത്തില്‍ സൈനികരെ രക്തസാക്ഷികളാകാന്‍ വിട്ടുകൊടുക്കുകയാണ് സര്‍ക്കാര്‍. അതേസമയം തന്നെ പ്രധാനമന്ത്രിയ്ക്ക് വേണ്ടി 8400 കോടി രൂപയുടെ വിമാനം സര്‍ക്കാര്‍ വാങ്ങുകയും ചെയ്യുന്നു. ഇത് നീതിയാണോ എന്നാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം.പുല്‍വാമ ആക്രമണത്തിന് ശേഷം സൈനികരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷിത വാഹനങ്ങള്‍ സിആര്‍പിഫ് ആവശ്യപ്പെട്ടിരുന്നു.
 

Latest News