മുംബൈ-ലോക്ക്ഡൗണിന് ശേഷം തിയറ്ററുകള്‍ തുറക്കുന്നതും കാത്തിരിക്കുന്നത് ഒട്ടേറെ സിനിമകളാണ്. ലോക്ക് ഡൗണ്‍ ഇളവുകളുടെ സാഹചര്യത്തില്‍ തിയറ്ററുകള്‍ തുറക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിത കഥ പറയുന്ന സിനിമയാണ് ആദ്യം തിയറ്ററിലെത്തുകയെന്നതാണ് വാര്‍ത്ത. ക്ടോബര്‍ 15ന് ആണ് ചിത്രം റി റിലീസ് ചെയ്യുക. വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയായി അഭിനയിച്ചത്.
എട്ട് കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം നേടിയത് 14.70 കോടിയായിരുന്നു. ഒമംഗ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. അനിരുദ്ധ ചൌളയും വിവേക് ഒബ്‌റോയിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. ഫസ്റ്റ് ലുക്ക് അടക്കമുള്ള പോസ്റ്ററുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. സുനിത രദിയ ആയിരുന്നു ഛായാഗ്രാഹണം നിര്‍വഹിച്ചിരുന്നത്. സഞ്ജയ് ശങ്ക്‌ല ആയിരുന്നു എഡിറ്റര്‍.