കൊച്ചി-ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഹണി റോസ്. ബോള്‍ഡായ കഥാപാത്രങ്ങള്‍ കൂടുതലായി തിരഞ്ഞെടുക്കാന്‍ ധൈര്യം കാണിക്കുന്ന ഒരാളാണ് താരം. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയില്‍ അരങ്ങേറുന്നത്. അതിന് ശേഷം തമിഴ് സിനിമകളിലും അഭിനയിച്ചു.
എന്നാല്‍ ഹണിയുടെ കരിയറില്‍ വഴിത്തിരിവായത് മലയാളത്തില്‍ പുറത്തിറങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രമാണ്. സ്വന്തം പേരില്‍ തുടങ്ങിയ ബ്യൂട്ടി പ്രോഡക്ട്‌സ് ബ്രാന്‍ഡ് ശ്രദ്ധ നേടി ഒരു സംരംഭക എന്ന നിലയിലും താരം തിളങ്ങുകയാണ്. മോഡേണ്‍ വേഷവും നാടന്‍ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഹണി.
ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. അഭിനയത്തിന് പുറമെ തന്റെ മറ്റൊരു ആഗ്രഹം വെളിപ്പെടുത്തുകയാണ് താരം. കഥ എഴുതാറില്ലെങ്കിലും മനസ്സില്‍ കുറെ കഥകളുണ്ട്.
കൂടാതെ തനിക്ക് ഒരു സിനിമ സംവിധാനം ചെയ്യണമെന്നുള്ള ആഗ്രഹവുമുണ്ട്. സംവിധാനമെന്നത് വലിയ ഉത്തരവാദിത്വമാണ്. ഒരുപാട് പേരെ ഒരുമിച്ച് നിയന്ത്രിക്കേണ്ട വലിയ ജോലിയാണ്. അഭിനയിച്ച് തുടങ്ങിയ കാലം മുതലേ ഞാന്‍ സംവിധായകരെ നിരീക്ഷിക്കാറുണ്ട്. താന്‍ ചെയ്യുന്ന ചിത്രം തീര്‍ച്ചയായു ഒരു റിയലിസ്റ്റ് സിനിമയാകും അതാണ് ആഗ്രഹം- ഹണി പറഞ്ഞു.