ന്യൂദൽഹി- കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ അന്തരിച്ചു. ദൽഹിയിൽ കഴിഞ്ഞ ദിവസം ഹൃദയശസ്ത്രക്രിയ കഴിഞ്ഞതായിരുന്നു. മകൻ ചിരാഗ് പാസ്വാനാണ് പിതാവിന്റെ മരണവാർത്ത അറിയിച്ചത്. ബിഹാറില്‍നിന്നുള്ള നേതാവായി പാസ്വാന് എല്‍.ജെ.പി നേതാവാണ്. 74 വയസായിരുന്നു. ശനിയാഴ്ചയാണ് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനായത്. അഞ്ചു പതിറ്റാണ്ടായി ബിഹാർ രാഷ്ട്രീയത്തിലെ നെടുംതൂണാണ് രാംവിലാസ് പാസ്വാൻ.
കൂടുതൽ വാർത്തകൾ വാട്സ്ആപിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഹൃദയശസ്ത്രക്രിയക്കായി പാസ്വാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2014മുതൽ മോഡി മന്ത്രിസഭയിൽ രാം വിലാസ് പാസ്വാൻ അംഗമാണ്. പൊതുവിതരണ വകുപ്പിന്റെ ചുമതലാണ് പാസ്വാൻ വഹിക്കുന്നത്.