ന്യൂദൽഹി- പൗരത്വഭേദഗതി നിയമത്തിനെതിരെ ദൽഹിയിലെ ഷഹീൻ ബാഗിൽ നടന്ന സമരത്തിനെതിരെ സുപ്രീം കോടതി രംഗത്ത്. പൊതു സ്ഥലങ്ങൾ അനിശ്ചിത കാലത്തേക്ക് കയ്യേറിയുള്ള ഇത്തരം സമരങ്ങൾ അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഷഹീൻ ബാഗ് സമരത്തിനെതിരെ സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന പൌരത്വ ഭേദഗതി നിയമത്തിനെതിരെ മാസങ്ങളോളം ഷഹീന്‍ ബാഗില്‍ സമരം നടന്നിരുന്നു. കോവിഡ് വ്യാപനം കൂടിയതോടെയാണ് സമരം അവസാനിപ്പിച്ചത്.