Sorry, you need to enable JavaScript to visit this website.

നടി മിഷ്തി മുഖര്‍ജി അന്തരിച്ചു

ബെംഗളൂരു- ബംഗാളി നടി മിഷ്തി മുഖര്‍ജി (27) അന്തരിച്ചു. വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  മേം കൃഷ്ണ ഹൂം, ലൈഫ് കി തോ ലഗ് ഗയീ എന്ന തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും മിഷ്തി വേഷമിട്ടിട്ടുണ്ട്.
നടി ശരീരഭാരം കുറയ്ക്കാന്‍ കീറ്റോ ഡയറ്റിലായിരുന്നുവെന്നും തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ മരണത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നത്.
'കീറ്റോ ഡയറ്റിനെ തുടര്‍ന്ന് വൃക്ക തകരാറിലായി. ഒരുപാട് വേദന സഹിച്ചാണ് അവള്‍ മരണത്തിന് കീഴടങ്ങിയത്. തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവം. ഞങ്ങളുടെ നഷ്ടം ആര്‍ക്കും നികത്താനാവില്ല' കുടുംബാംഗങ്ങള്‍ പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കീറ്റോ ഡയറ്റ് കാര്‍ബോഹൈഡ്രേറ്റില്‍ (അന്നജം) നിന്നുള്ള ഊര്‍ജത്തിന്റെ അളവ് വളരെക്കുറച്ചും കൊഴുപ്പില്‍നിന്നുള്ള ഊര്‍ജത്തിന്റെ അളവ് കൂട്ടിയുമുള്ള ഭക്ഷണക്രമീകരണമാണിത്. അതായത് ശരീരത്തിനാവശ്യമായ ഊര്‍ജത്തിന്റെ ഏറിയപങ്കും ലഭിക്കുന്നത് കൊഴുപ്പില്‍നിന്നായിരിക്കും.
 

Latest News