ചെന്നൈ-തെന്നിന്ത്യയിലെ സൂപ്പര്‍നായികയാണ് തൃഷ. മലയാളത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് തൃഷ. ഇപ്പോഴിതാ തൃഷ പങ്കുവച്ച പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. തന്റെ ജീവിതത്തില്‍ വഴിത്തിരിവായൊരു സംഭവത്തെ കുറിച്ചായിരുന്നു തൃഷയുടെ പോസ്റ്റ്.21 വര്‍ഷം പഴക്കമുള്ള ഓര്‍മ്മചിത്രം പങ്കിടുകയാണ് തൃഷ ഇപ്പോള്‍. മിസ്സ് ചെന്നൈ ആയി തിരഞ്ഞെടുക്കപ്പെട്ട സമയത്തെ ഒരു ചിത്രമാണ് തൃഷ ട്വീറ്റ് ചെയ്തിരിക്കുന്നത്. 'എന്റെ ജീവിതം മാറിയ ദിവസം' എന്നാണ് താരം ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. പിന്നാലെ തന്നെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
1999ലെ മിസ്സ് ചെന്നൈ ആയിരുന്നു തൃഷ. ഈ നേട്ടമാണ് തൃഷയെ സിനിമയിലേക്ക് എത്തിയത്. ആ വര്‍ഷം തന്നെ മിസ്സ് സേലം മത്സരത്തിലും 2001 ലെ മിസ്സ് ഇന്ത്യ മത്സരങ്ങളിലും തൃഷ പങ്കെടുത്തിരുന്നു. 1999ല്‍ പ്രശാന്തിന്റെ 'ജോഡി'യില്‍ വളരെ ചെറിയ വേഷത്തില്‍ ആരംഭിച്ച തൃഷ ഇതിനോടകം അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.