കൊച്ചി-അണ്‍ലോക്ക് 5ന്റെ ഭാഗമായി ഒക്ടോബര്‍ 15ന് ശേഷം തിയേറ്ററുകള്‍ തുറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്വാ?ഗതാര്‍ഹമല്ലെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍.
ജി.എസ്.ടി, മുനിസിപ്പല്‍ ടാക്‌സ്, ക്ഷേമനിധി, പ്രളയ സെസ്, എന്നിവ എടുത്തു മാറ്റാതെ അമ്പത് ശതമാനം സീറ്റുകളുടെ പരിധിയില്‍ തിയേറ്റര്‍ തുറക്കാനാവില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു .
പിടിച്ചുനില്‍ക്കണമെങ്കില്‍ എല്ലാ ടാക്‌സും തത്കാലത്തേക്ക് എടുത്ത് മാറ്റണം. ആറേഴ് മാസമായി തിയേറ്ററുടമകള്‍ മുപ്പതിനായിരവും നാല്‍പതിനായിരവുമാണ് വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് എന്ന പേരില്‍ കെട്ടുന്നത്.
എന്റെ അഞ്ച് തിയേറ്ററിന്റെ കോംപ്ലക്‌സിനായി 80,000 രൂപയാണ് ഞാന്‍ ഓരോ മാസവും അടയ്ക്കുന്നത്. മറ്റൊരു തിയേറ്ററിനായി 15,000 രൂപയും.
ഇവ എടുത്ത് മാറ്റിയാലേ തിയ്‌റ്റേര്‍ തുറക്കുന്നതിനെ കുറിച്ച് പോലും ഞങ്ങള്‍ ആലോചിക്കുകയുള്ളൂ. അദ്ദേഹം വ്യക്തമാക്കി.കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ഫിയോക് എന്നീ സംഘടനകളുടെ സംയുക്തമായ തീരുമാനമാണെന്നും ഡിസംബര്‍ വരെ കേരളത്തില്‍ തിയേറ്ററുകള്‍ തുറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.