വാഷിംഗ്ടണ്‍- ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ അറബിക് വാക് പ്രയോഗം ട്വറ്ററില്‍ ട്രെന്‍ഡിംഗ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംവാദത്തില്‍ ഡോണള്‍ഡ് ട്രംപ് നികുതി അടച്ചിട്ടില്ലെന്ന വിഷയവുമായി നടന്ന ചര്‍ച്ചയിലാണ് 'ഇന്‍ശാ അല്ലാഹ്' എന്ന പ്രയോഗം ബൈഡന്‍ ഉപയോഗിച്ചത്. താന്‍ നികുതി കുടിശ്ശികയെല്ലാം അടച്ചു തീര്‍ക്കുമെന്ന് പറഞ്ഞപ്പോഴാണ് എപ്പോള്‍ ഇന്‍ശാ അല്ലാഹ് എന്നു ബൈഡന്‍ തിരിച്ചടിച്ചത്. ദൈവത്തിന്റെ ഇഛ പോലെയെന്നാണ് അര്‍ഥമാക്കുന്നതെങ്കിലും ഒരിക്കലും നടക്കാത്തതെന്ന രീതിയിലും ഇന്‍ശാ അല്ലാഹ് തമാശയായി പ്രയോഗിക്കാറുണ്ട്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപെന്ന് ജോ ബൈഡന്‍ പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള ആദ്യ ടെലിവിഷന്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ബൈഡന്‍. താന്‍ നികുതി വെട്ടിച്ചെന്ന ബൈഡന്റെ ആരോപണം ട്രംപ് നിഷേധിച്ചു. കൊവിഡിനെ നേരിടാന്‍ ട്രംപ് സര്‍ക്കാരിന് ശരിയായ പദ്ധതികളില്ലെന്ന് ജോ ബൈഡന്‍ ആരോപിച്ചപ്പോള്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് ട്രംപ് പറഞ്ഞു.