ന്യൂദല്‍ഹി- ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ കുറ്റവാളികളെ വെറുതെ വിട്ട കോടതി വിധിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബാബരി മസ്ജിദ് പൊളിച്ച കേസില്‍ വിധി പറഞ്ഞ ജഡ്ജിയുടെ വാദം മസ്ജിദ് തകര്‍ക്കാന്‍ ആരും ആസൂത്രണം നടത്തിയില്ലെന്നും അത് പെട്ടെന്നുണ്ടായ സംഭവമാണെന്നുമാണ്. എന്നാല്‍ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത് ഒരു കുറ്റമല്ലെ എന്നും തരൂര്‍ ചോദിച്ചു. അക്രമാസക്തരായ ജനക്കൂട്ടത്തെ കൂടുതല്‍ പ്രകോപിതരാക്കുന്നത് കുറ്റമല്ലെങ്കില്‍ ദല്‍ഹി കലാപത്തെ തുടര്‍ന്നുള്ള കേസ് പിന്നെ എന്തിനായിരുന്നുവെന്നും ഒരു ട്വീറ്റിലൂടെ തരൂര്‍ ചോദിച്ചു.
The judge in the #BabriMasjidDemolitionCase seems to be arguing that no one planned the mosque’s destruction & it was a spontaneous act. But surely incitement is a crime? If igniting the hotheads who undertook violence is not chargeable, then what are the Delhi riots cases about?
— Shashi Tharoor (@ShashiTharoor) October 1, 2020