ന്യൂദല്‍ഹി-ഇന്ത്യയ്ക്കെതിരെ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ക്ലീവ് ലാന്‍ഡിലെ കേസ് വെസ്റ്റേണ്‍ റിസര്‍വ് സര്‍വകലാശാലയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിലാണ് ട്രംപ് ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ചത്.ഇന്ത്യ കോവിഡ് മരണ നിരക്ക് മറച്ചു വയ്ക്കുകയാണെന്നും യഥാര്‍ഥത്തില്‍ കോവിഡ് ബാധിച്ച് ഇന്ത്യയില്‍ എത്ര പേരാണ് മരിച്ചതെന്ന് അറിയില്ലെന്നും ഇന്ത്യയ്ക്ക് പുറമെ ചൈനയും റഷ്യയും മരണ നിരക്ക് മറച്ചുവയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.