Sorry, you need to enable JavaScript to visit this website.

സുശാന്തുമായി ഡേറ്റിംഗില്‍ ആയിരുന്നു; വിശ്വസ്തതയില്ലാഞ്ഞതിനാല്‍  ബ്രേക്കപ്പായി- സാറാ അലി ഖാന്‍

മുംബൈ-ബോളിവുഡിനെ പിടിച്ചുകുലുക്കിയ നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി സാറാ അലി ഖാന്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ നല്‍കി.   നടന്‍ സെയ്ഫ് അലിഖാന്റെ മകളും കേദാര്‍ നാഥ് സിനിമയില്‍ സുശാന്തിന്റെ നായികയുമായിരുന്നു സാറ. മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലില്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് പുറമേ ഇരുവരും തമ്മില്‍ ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും താരം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായി ഒറീസാ പോസ്റ്റാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.
സുശാന്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സാറയോട് ചോദിച്ചറിഞ്ഞതെന്ന് മാധ്യമം പറയുന്നു. താന്‍ സുശാന്തുമായി ഡേറ്റിംഗില്‍ ആയിരുന്നെന്നാണ് താരം നല്‍കിയിട്ടുള്ള മൊഴി. പിന്നീട് ഇരുവരും ബ്രേക്കപ്പ് ആയെന്നും സുശാന്ത് ബന്ധങ്ങളുടെ കാര്യത്തില്‍ വിശ്വസ്തന്‍ അല്ലായിരുന്നെന്നും താരം പറഞ്ഞതായിട്ടാണ്  റിപ്പോര്‍ട്ട്.
അതേസമയം, സുശാന്തുമായി ചേര്‍ന്ന് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന ആരോപണം സാറ തള്ളിയിട്ടുണ്ട്. എന്നാല്‍ ഇരുവരും ഒരുമിച്ച് സിഗററ്റ് വലിച്ചിരുന്നതായി താരം അന്വേഷണ സംഘത്തോട് തുറന്നു പറഞ്ഞിട്ടുണ്ട്. ബോളിവുഡില്‍ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്ന കേദാര്‍നാഥിലെ നായകനും നായികയുമായിരുന്നു ഇരുവരും. കേദാര്‍നാഥിന്റെ സെറ്റില്‍ വെച്ച് ഇരുവരും വലിയ ഡോസില്‍ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായുള്ള സുശാന്തിന്റെ കാമുകിയും ജയിലില്‍ കഴിയുന്നയാളുമായ റിയയുടെ ആരോപണവും സാറ തള്ളി. സുശാന്തുമായി ചേര്‍ന്ന് സിഗററ്റ് വലിക്കുക മാത്രമാണ് ഷൂട്ടിംഗിനിടയില്‍ ചെയ്തിട്ടുള്ളത്.
താന്‍ സുശാന്തിന്റെ മുംബൈയിലെ വസതിയായ കാപ്രി ഹൈറ്റ്‌സിലെ പതിവ് സന്ദര്‍ശക ആകേണ്ടവള്‍ ആയിരുന്നു എന്നും തായ്‌ലന്റില്‍ താരത്തിനൊപ്പം ട്രിപ്പിന് പോകേണ്ടതായിരുന്നു എന്നും സാറാ പറഞ്ഞു. സുശാന്തിന്റെ ലോണാവാല ഫാം ഹൗസിലും പതിവായി സന്ദര്‍ശിച്ചിരുന്നതായി സാറ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുള്ളതായിട്ടാണ് വിവരം. ദീപികാ പദുക്കോണ്‍, ശ്രദ്ധാകപൂര്‍, രാകുല്‍പ്രീത് സിംഗ് ഫാഷന്‍ ഡിസൈനര്‍ സിമോണ്‍ ഖംബട്ട എന്നിവരെയും എന്‍സിബി ചോദ്യം ചെയ്തു. നേരത്തേ പോലീസ് അറസ്റ്റ് ചെയ്ത റിയാ ചക്രബര്‍ത്തിയുടെ മൊഴി പ്രകാരമായിരുന്നു ചോദ്യം ചെയ്യല്‍.
 

Latest News