ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളില്ല, സർക്കാറിന്റെ ആവശ്യം അംഗീകരിച്ചു

ന്യൂദൽഹി- കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഉണ്ടാവില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് തീരുമാനം. കോവിഡ് വ്യാപനം ഉൾപ്പെടെ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ അപേക്ഷ നൽകിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് അന്തിമ തീരുമാനത്തിലെത്തിയത്. നിയമ സഭാ തെരഞ്ഞെടുപ്പിന് ആറ് മാസം ബാക്കി നിൽക്കേയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
 

Latest News