ന്യൂദല്‍ഹി-ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ 2021ന്റെ ആദ്യ പാദത്തില്‍ രാജ്യത്ത് ലഭ്യമായേക്കാമെന്ന് ആരോഗ്യമന്ത്രാലയം. കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ വളരെ വേഗത്തിലാണ് നടക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം വളരെ വേഗത്തിലാണ് മുന്നേറുന്നത്. രാജ്യത്ത് മൂന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണ്. 2021ന്റെ ആദ്യ പാദത്തില്‍ രാജ്യത്ത് വാക്‌സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ആകെ കോവിഡ് രോഗികളുടെ എണ്ണം 60 ലക്ഷം കടന്നു. തുടര്‍ച്ചയായി രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം എണ്‍പതിനായിരത്തിന് മുകളിലാണ്.